ശമ്പളം സ്വയം കൂട്ടി ഖാദി ബോർഡ് സെക്രട്ടറി ; വർദ്ധിപ്പിച്ചത് ഒരുലക്ഷം
തിരുവനന്തപുരം: സ്വന്തം ശമ്ബളം ഒരുലക്ഷം രൂപ കൂട്ടി ഖാദി ബോര്‍ഡ് സെക്രട്ടി കെ.എം. രതീഷിെന്റ ഉത്തരവ്. മാസശമ്ബളം മുന്‍കാല പ്രാബല്യത്തോടെ 70,000 ത്തില്‍ നിന്ന് 1.70 ലക്ഷമായാണ് വര്‍ധിപ്പിച്ചത്. ശമ്ബളം വര്‍ധിപ്പിക്കാന്‍ േബാര്‍ഡ് യോഗം തീരുമാനിച്ചതാണെന്നും അതിെന്റ അടിസ്ഥാനത്തിലാണ് നടപടിയെന്നുമാണ് അദ്ദേഹത്തിെന്റ നിലപാട്.
പക്ഷേ, ധനവകുപ്പിെന്റ അനുമതിയില്ലാതെയാണ് കെ.എം. രതീഷ് ഉത്തരവിറക്കിയതെന്നും ചുണ്ടിക്കാട്ടപ്പെടുന്നു. ഖാദി ബോര്‍ഡ് മുന്‍ സെക്രട്ടറിയുടെ ശമ്ബളം 80,000 രൂപയായിരുന്നു.എന്നാല്‍, തനിക്ക് രണ്ട് ലക്ഷത്തിലധികം രൂപ വേണമെന്ന് ആവശ്യപ്പെട്ട് രതീഷ് വ്യവസായവകുപ്പിന് കത്തെഴുതിയിരുന്നു.
വ്യവസായമന്ത്രി ഇ.പി. ജയരാജന് ഉള്‍പ്പെടെയുള്ളവര്‍ പെങ്കടുത്ത ബോര്‍ഡ് യോഗത്തില്‍ സെക്രട്ടറിയുടെ ശമ്ബളവര്ധനയും അജണ്ടയായി അവതരിപ്പിക്കപ്പെട്ടു. ഒരു ലക്ഷം രൂപ വര്‍ധിപ്പിക്കാമെന്ന നിലയില്‍ മന്ത്രി അഭിപ്രായപ്പെടുകയും ചെയ്തത്രെ.



Author Coverstory


Comments (0)